
ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ബിരുദധാന ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല നേഴ്സിംഗ് വിഭാഗം ഡീനും അമല കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. രാജി രഘുനാഥ് നിർവഹിക്കുന്നു. ശ്രീ. ജോസഫ് ബേക്കൺ, ശ്രീമതി. നീന ഡേവിസ്, ഫാ. വിമൽ ഫ്രാൻസിസ്, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ, ഫാ. ജോർജ് സെക്വീര, പ്രൊഫ. സിസ്റ്റർ. റുഫീന എട്ടുരുത്തിൽ, സിസ്റ്റർ. റേച്ചൽ തോമസ്, പ്രൊഫ. ജോസി. എ. മാത്യു എന്നിവർ വേദിയിൽ
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 140 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കേരള ആരോഗ്യ സർവകലാശാല (KUHS) നഴ്സിംഗ് വിഭാഗം ഡീനും അമല കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. രാജീ രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സന്ദേശത്തിൽ ജാതി മതഭേദമെന്യേ സ്നേഹവും സന്തോഷവും നൽകി ഇരുട്ടുള്ളടത്ത് വെളിച്ചമായി മാറണമെന്നുംഓരോ കാലഘട്ടത്തിനും അനുസരിച്ച് കരുത്ത് ആർജിച്ച് ധൈര്യമായി മുമ്പോട്ട് പോകണമെന്നും പ്രൊഫ.ഡോ. രാജി രഘുനാഥ് പറഞ്ഞു . വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ. ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.മൂല്യബോധം ഉള്ള നഴ്സുമാരായി മാറണം എന്നും ഒരു രോഗിയെ സമർപ്പണത്തോടും കരുണയോടും കൂടി ശുശ്രൂഷിക്കുമ്പോൾ അവരുടെ ജീവിതത്തെയാണ് സ്പർശിക്കുന്നതെന്നും അഭിവന്ദ്യ ഡോ.ആൻ്റണി വാലുങ്കൽ കൂട്ടി ചേർത്തു . ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ. റുഫീന എട്ടുരുത്തിൽ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ. റേച്ചൽ തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി. എ. മാത്യു, മുൻ പിടിഎ പ്രസിഡന്റ് ശ്രീ.ജോസഫ് ബേക്കൺ എന്നിവർ സംസാരിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ. ഗോൾഡിൻ പീറ്റർ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ മികവിനുള്ള പുരസ്കാര ദാനവും കോളേജിന്റെ പുതിയ ഇ -ന്യൂസ് ലെറ്റർ പ്രകാശനവും നടത്തി.
Photo Courtesy - Google









